അടൂർ : നെല്ലിമൂട്ടിപ്പടിയിലെ സിഗ്നലിൽ നിന്ന് ബൈപ്പാസിലേക്ക് തിരിയുന്ന വഴിയിലെ കുഴി കെ എസ് ടി പി കോൺക്രീറ്റ് ചെയ്തു ഇതോടെ യാത്രാദുരിതത്തിന് പരിഹാരമായി. റോഡിലെ കുഴിമൂലമുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മഴപെയ്യുമ്പോൾ കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുമായിരുന്നു. കുഴി മൂടി കോൺക്രീറ്റ് ചെയ്ത് ചുറ്റും ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. കോൺക്രീറ്റ് ഉറച്ച ശേഷം വാഹനങ്ങൾ കടത്തിവിടും. സമീപത്തുള്ള ലിങ്ക് റോഡുകളിലൂടെയാണ് ഇപ്പോൾ ബൈപ്പാസിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. എം സി റോഡ് വന്നുചേരുന്ന സ്ഥലം കൂടിയാണിവിടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |