SignIn
Kerala Kaumudi Online
Sunday, 02 August 2026 4.11 AM IST

മഴക്കലി,​ കെടുതി

bootha

കൊച്ചി​: കനത്തമഴയും മണ്ണി​ടി​ച്ചി​ലും മലവെള്ളപ്പാച്ചി​ലും ജി​ല്ലയുടെ കി​ഴക്കൻ മേഖലകളി​ൽ നാശം വി​തച്ചു. ഡാമുകൾ തുറന്നതോടെ മൂവാറ്റുപുഴയാറും പെരിയാറും കരകവിഞ്ഞ് വ്യാപകമായ നാശമുണ്ടായി. മൂവാറ്റുപുഴ നഗരത്തി​ലും സമീപപ്രദേശങ്ങളി​ലും വെള്ളം കയറി​. മണ്ണി​ടി​ച്ചി​ലി​ൽ മഞ്ഞള്ളൂരി​ൽ രണ്ട് വീടുകൾ തകർന്നു. പെരി​യാർ നി​റഞ്ഞൊഴുകുകയാണ്. പെരുമ്പാവൂരി​ൽ ചപ്പാത്ത് മുങ്ങി​ ഒക്കൽ തുരുത്ത് ഒറ്റപ്പെട്ടു. മൂവാറ്റുപുഴയിൽ രണ്ട് വീടുകൾ തകർന്നു.

പെ​രി​യാ​റി​ൽ​ ​
ജ​ല​നി​ര​പ്പുയർന്നു

പെരിയാറിൽ ജലനിരപ്പ് വൈകിട്ടോടെ 3.2 മീറ്ററായി ഉയർന്നു. ഇന്നലെ പകൽ മാത്രം ഒമ്പത് അടിയോളം വെള്ളം കയറിയിട്ടുണ്ട്. തീരത്തെ കൃഷിയിടങ്ങൾ മുങ്ങി. നിരവധി വീടുകളിലും വെള്ളത്തിലായി. ഇന്നലെ വൈകിട്ട് ചെളിയുടെ അളവ് 230 എൻ.ടി.യു ആയി. ഇനിയും കൂടിയാൽ ജലശുദ്ധീകരണത്തെ ബാധിക്കും.

മണപ്പുറം നടപ്പാലം പൊലീസ് അടച്ചു. നഗരത്തിലെ കാരോത്തുകുഴി കവലയും വെള്ളത്തിലായി. പെരുമ്പാവൂരി​ൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒക്കൽ തുരുത്ത് ഒറ്റപ്പെട്ടു. 26 വീട്ടുകാർക്കും പുറത്തേക്കെത്താൻ നി​വൃത്തി​യി​ല്ല. ചപ്പാത്ത് പൂർണമായും മുങ്ങി​.

ഭൂതത്താൻക്കെട്ട് തുറന്നു

കോതമംഗലം താ​ലൂ​ക്കി​ലെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​അ​മ്പ​തി​ലേ​റെ​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​പെ​രി​യാ​റി​ൽ​ ​ജ​ല​നി​ര​പ്പ് ​കു​ത്ത​നെ​ ​ഉ​യ​ർ​ന്നു.​ ​ഭൂ​ത​ത്താ​ൻ​കെ​ട്ട് ​ഡാ​മി​ന്റെ​ 14​ ​ഷ​ട്ട​റു​ക​ളും​ ​തു​റ​ന്നു.​ ​കു​ട്ട​മ്പു​ഴ,​ ​പ​ല്ലാ​രി​മം​ഗ​ലം,​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​വീ​ടു​ക​ളി​ലാ​ണ് ​വെ​ള്ളം​ ​ക​യ​റി​യ​ത്.​ ​ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ​ ​ച​പ്പാ​ത്ത് ​മു​ങ്ങി​യ​തും​ ​ബ്ലാ​വ​ന​ ​ക​ട​വി​ലെ​ ​ജ​ങ്കാ​ർ​ ​സ​ർ​വ്വീ​സ് ​നി​ല​ച്ച​തും​ ​മൂ​ലം​ ​കു​ട്ട​മ്പു​ഴ​യി​ലെ​ ​ആ​ദി​വാ​സി​ ​ഉ​ന്ന​തി​ക​ൾ​ ​ഒ​റ്റ​പ്പെ​ട്ടു.​ ​ഏ​ക്ക​ർ​ ​ക​ണ​ക്കി​ന് ​കൃ​ഷി​യി​ട​ങ്ങ​ൾ​ ​വെ​ള്ള​ത്തി​ലാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL