തൊടുപുഴ: അടൂർമലയിൽ മറ്റൊരുവീടിന് സമീപവും മണ്ണിടിഞ്ഞ് അപകടമുണ്ടായി. പുത്തൻപറമ്പിൽ അനിൽറാവുവിന്റെ വീടീന് സമീപമാണ് മണ്ണിടിഞ്ഞത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വീടിന് സമീപമുള്ള മൺതിട്ടയിടിഞ്ഞ് മുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഇതോടെ വീട്ടിലേക്കുള്ളവഴി പൂർണമായും അടഞ്ഞു. മുൻവർഷങ്ങളിലും രണ്ടുതവണ ഇവരുടെ വീടിന് സമീപം സമാനരീതിയിൽ മണ്ണിടിഞ്ഞിട്ടുണ്ട്. കൂടാതെ കനത്തമഴയിൽ കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ഈ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലേക്ക് കുത്തിയൊലിച്ചതിനെ തുടർന്ന് മുമ്പും മണ്ണ് ഇടിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്. താമസസ്ഥലം ദുരന്തഭീഷണിയിലായതോടെ അനിലും ഭാര്യ മേരിയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം ഇവിടെ ഭയപ്പാടോടെയാണ് കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |