
ആലുവ: മലയാള കലാകാരന്മരുടെ ദേശീയ സംഘടന (നന്മ) ജില്ലാ പഠന ശില്പശാല ആലുവ അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സേവ്യർ പുൽപ്പാട്ട്, സ്ഥാപക അംഗം രവി കേച്ചേരി, സർഗ്ഗ വനിത സെക്രട്ടറി ഷീല മണി, മീഡിയ സെൽ കൺവീനർ പ്രദീപ് ഗോപാൽ എന്നിവർ ക്ലാസുകളെടുത്തു. ജില്ലാ സെക്രട്ടറി ദിനേശ് പുലിമുഖത്ത്, ജില്ല ട്രഷറർ എൻ.എൻ.ആർ. കുമാർ, ശാരദ കുഞ്ഞുമോൻ, ടി. രജികുമാർ, പ്രമോദ് മാലിപ്പുറം, ഷാജി കരിപ്പായി, ബിജി ഷാജിലാൽ, സീന ജോസ്, ലൈല അമ്മിണിക്കുട്ടൻ, ജെന്ന ബ്ലെസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |