
മുളന്തുരുത്തി: സി.കെ. റെജിയുടെ മൂന്നാം അനുസ്മരണ ദിനമായ ഇന്ന് കനിവ് മുളന്തുരുത്തി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുംണ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രി, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ, ആരോഗ്യ തൈറോകെയർ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൻ, കാർഡിയോളജി, ഡെന്റൽ വിഭാഗം, തൈറോയിഡ് പരിശോധന, രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, എക്സ്-റേ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |