
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് അങ്കമാലിയിൽ നടപ്പിലാക്കുന്ന ഓണം ഫിയസ്റ്റയുടെ ലോഗോ പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവ്വഹിച്ചു. ആഗസ്ത് 9 മുതൽ 31 വരെ അങ്കമാലിയിൽ നടക്കുന്ന ഷോപ്പിംഗ് ഉത്സവമാണ് ഓണം ഫിയസ്റ്റ. ഈ കാലയളവിൽ അസോസിയേഷൻ അംഗങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ നിരവധി സമ്മാനങ്ങൾ നേടാം. ഷോപ്പിംഗിന് വരുന്നവർക്ക് വണ്ടികൾ പാർക്ക് ചെയ്യുന്നതിന്പ്രസ്തുത കാലയളവിൽ പേ ആൻഡ് പാർക്കുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പേ ആൻഡ് പാർക്കുകളിൽ ഈടാക്കുന്ന ഫീസ് സ്ഥാപനങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ തിരികെ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |