
ആലുവ: ശക്തമായ മഴയെ തുടർന്നു പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് നടന്നു. ഉച്ചയ്ക്ക് 11.58നാണ് ആറാട്ടു നടന്നത്. ക്ഷേത്രത്തിൽ ആറാട്ട് പൂജയും നടന്നു.
എല്ലാ വർഷവും മഴക്കാലത്ത് പെരിയാർ കരകവിഞ്ഞ് മഹാദേവ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോഴാണ് ആറാട്ട് നടക്കുന്നത്. ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ട് നടക്കാറുണ്ടെങ്കിലും ആറാട്ട് പൂജയും ആറാട്ട് സദ്യ, ആറാട്ട് പായസ വിതരണം എല്ലാം നടക്കുന്നത് വർഷത്തിലെ ആദ്യത്തെ ആറാട്ടിന് മാത്രമാണ്. വെള്ളം ഇറങ്ങി വിഗ്രഹം കാണുന്നതോടെയാണ് ഭക്തർക്കായി ആറാട്ട് സദ്യ ഒരുങ്ങുന്നത്. ഏറെ ഭക്തിപുരസരമാണ് വിശ്വാസികൾ ആറാട്ട് ദർശിക്കാനെത്തുന്നത്.
മണപ്പുറത്തെ പിതൃകർമങ്ങൾ നടക്കുന്ന ബലിത്തറകളും മുങ്ങിയതിനാൽ തർപ്പണം ചടങ്ങുകൾ ആൽത്തറ ഭാഗത്തേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |