കൊച്ചി: വൈജ്ഞാനിക, വ്യവസായിക മേഖലകളിൽ കുസാറ്റുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പ്രതിരോധ കപ്പൽ നിർമ്മാണ സ്ഥാപനമായ മസഗോൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്സ് ലിമിറ്റഡ് (എം.ഡി.എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ക്യാപ്ടൻ ജഗ്‌മോഹൻ, വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിയുമായി കൂടിക്കാഴ്ച നടത്തി. സിൻഡിക്കേറ്റ് അംഗം ഡോ. പി.എസ്. ശ്രീജിത്ത്, രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ, പ്രൊഫ. ഡോ. കെ. ശിവപ്രസാദ്, ഷിപ്പ് ടെക്നോളജി വിഭാഗം മേധാവി ഡോ. എ. മതിയഴകൻ, ഡോ. പി.കെ. സതീഷ് ബാബു, ഡോ. രാജേഷ് പി. നായർ, സർവകലാശാല എൻജിനിയർ വി.എസ്. സാബിൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |