
അമ്പലമുകൾ: ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ അമ്പലമുകൾ ജി.വി.എച്ച്.എസ്.എസിൽ സന്നദ്ധ സംഘടനയായ ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷൻ ബഹിരാകാശപഠനകേന്ദ്രം ഒരുക്കി. ജ്യോതിശാസ്ത്രം, ബഹിരാകാശ പര്യവേക്ഷണം, ചന്ദ്രയാൻ പോലുള്ള ദൗത്യങ്ങൾ എന്നിവയുടെ മാതൃകകളും ഡിജിറ്റൽ പഠനസാമഗ്രികളും ലാബിൽ ഒരുക്കി. സി.എച്ച്.എഫ് റീജണൽ ഹെഡ് മേരി ധന്യ ഉദ്ഘാടനം ചെയ്തു. എ.ആർ. നസീം അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, ജില്ലാ പഞ്ചായത്തംഗം സി.എം. ജോയി, ആരുണ്യ മേരി ജോൺ, റിനോ ജോൺ, സച്ചിൻ നായർ എന്നിവർ സംസാരിച്ചു. നിലവാരമുള്ള വിദ്യാഭ്യാസമാണ് സ്പേസ് ലാബിന്റെ ലക്ഷ്യമെന്ന് ഫൗണ്ടേഷൻ സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |