
കൊച്ചി: എൺപതാം വയസിലും ലക്ഷദ്വീപിൽ നഴ്സായി സേവനം തുടരുന്ന ഹിന്ദുമ്പി കൗരോം കാക്കടയെ ആറ്റിങ്ങൽ ആലംകോട് വാക്കേഴ്സ് ടീം ആദരിച്ചു. ലക്ഷദ്വീപിലെ ആദ്യ നഴ്സായ ഹിന്ദുമ്പി ദ്വീപുകാർക്ക് ജായിബിയാണ് (മൂത്ത പെങ്ങൾ). കേരളകൗമുദി ജൂലായ് 16ന് പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ഹിന്ദുമ്പിയെക്കുറിച്ച് വാക്കേഴ്സ് അറിഞ്ഞത്. തുടർന്നാണ് ആദരിക്കാൻ തീരുമാനിച്ചത്.
മുഹമ്മദ് അബ്‌ദുൾ വഹാബിന്റെ നേതൃത്വത്തിലാണ് വാക്കേഴ്സ് ലക്ഷദ്വീപിലെ അഗത്തിയിലെത്തിയത്. എന്നാൽ കടൽക്ഷോഭം മൂലം ഹിന്ദുമ്പി ജോലി ചെയ്യുന്ന കവരത്തിയിലേക്ക് പോകാനായില്ല. തുടർന്ന് ഹിന്ദുമ്പിക്കുള്ള പൊന്നാടയും അവരെക്കുറിച്ച് പ്രസിദ്ധീകരിച്ച കേരളകൗമുദി പത്രവും മറ്റുപഹാരങ്ങളും അഗത്തി സർക്കാർ ആശുപത്രി സൂപ്രണ്ട് അഹമ്മദ് ഖാഫിയെ ഏൽപ്പിച്ചു. ഹിന്ദുമ്പിയെ ഫോണിലൂടെ ആശംസകളറിയിച്ചെന്ന് അബ്‌ദുൾ വഹാബ് കേരളകൗമുദിയോട് പറഞ്ഞു.
ആലംകോട് വാക്കേഴ്സ്
നാലുവർഷം മുമ്പ് രൂപീകരിച്ച ആലംകോട് വാക്കേഴ്സിൽ 35ലേറെ അംഗങ്ങളുണ്ട്. ദിവസവും അഞ്ചു കിലോമീറ്റർ സംഘാംഗങ്ങൾ നടക്കും. ഓണം, വലിയ പെരുന്നാൾ ദിവസങ്ങളിലൊഴികെ കഴിയുന്നവരെല്ലാം പങ്കാളികളാകും. 40 വർഷം അബുദാബിയിൽ ജോലിചെയ്‌ത മുഹമ്മദ് അബ്‌ദുൾ വഹാബാണ് ടീമിന്റെ നായകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |