കൊച്ചി: കുസാറ്റ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഷിപ്പ് ടെക്‌നോളജി അലുമിനി സൊസൈറ്റി സംഘടിപ്പിച്ച മറൈൻ, കപ്പൽനിർമ്മാണം, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിലെ നൂതന സാദ്ധ്യതകൾ ലക്ഷ്യമിട്ടുള്ള ഡോസ്റ്റസ് ഇന്റർനാഷണൽ മാരിടൈം സെമിനാർ മാരിടൈം അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. അലുമിനി സൊസൈറ്റി പ്രസിഡന്റ് മോഹൻലാൽ പിള്ള അദ്ധ്യക്ഷനായി. റിയർ അഡ്മിറൽ രജനീഷ് ശർമ്മ, കുസാറ്റ് ഷിപ്പ് ടെക്‌നോളജി മേധാവി പ്രൊഫ. ഡോ. എ. മതിയഴകൻ, ക്യാപ്ടൻ കെ.ജെ.എച്ച്. ക്രിസ്റ്റി, ഡിംസ് കൺവീനർ ടി.എൽ. സോണി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |