
ന്യൂമാഹി: അഴീക്കൽ ഭഗവതിക്ഷേത്രം പൂരോത്സവത്തിന് 24ന് നാലിന് കൊടിയേറും. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി ഏഴിന് തിരുവാഭരണ എഴുന്നള്ളത്ത്.തുടർന്ന് ക്ഷേത്ര കാരണവന്മാരെ ആദരിക്കൽ. തുടർന്ന് 29 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ചെണ്ടമേളം, ആറരക്ക് ദീപാരാധന,കോൽക്കളി എന്നിവ നടക്കും. 26ന് വൈകുന്നേരം ഏഴിനും 27ന് രാത്രി എട്ടിനും വിവിധ കലാപരിപാടികൾ, 29ന് രാത്രി എട്ടിന് കണ്ണൂർ ഹൈബീറ്റ്സിന്റെ ഗാനമേള. 30ന് രാത്രി എട്ടിന് പ്രസീത ചാലക്കുടി നയിക്കുന്ന ഉറവ് നാടൻ കലാ പരിപാടി. 31ന് ഉച്ചക്ക് 12ന് സമൂഹസദ്യ, വൈകുന്നേരം അഞ്ചിന് പാണ്ടിമേളം. രാത്രി എട്ടിന് കോൽക്കളി, രാത്രി 12ന് താലപ്പൊലി എഴുന്നള്ളത്ത്.ഏപ്രിൽ ഒന്നിന് രാത്രി എട്ടിന് കോൽക്കളി. 10ന് കൊടിയിറക്കം. തുടർന്ന് കരിമരുന്ന് പ്രയോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |