
കാഞ്ഞങ്ങാട്:പെരിയ ശ്രീ ശൈലം ദേവിക്ഷേത്രത്തിൽ ചൈത്ര നവരാത്രി മഹോത്സവ സൗന്ദര്യലഹരി മഹായജ്ഞം ഇന്നു മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര തന്ത്രിയും അഖണ്ഡ ഭാരത സനാതന സന്തസമിതി ദേശീയ അദ്ധ്യക്ഷനുമായ മഹാമണ്ഡലേശ്വർ ഓം ശ്രീ വിദ്യാനന്ദ സരസ്വതി, മഠാധിപതി ഓം ശ്രീ ശിവജ്ഞാനമായി സരസ്വതി, പി.മുരളീധരൻ നായർ പെരിയ. ടി.പുരുഷോത്തമൻ നായർ, പെരിയ സുനിൽകുമാർ മാങ്ങാട്, ബാബുരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 11ന് റൊമാന പെരേരയുടെ നൃത്ത സമർപ്പണം പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ.സബിത, പങ്കെടുക്കും. രാവിലെ 9ന്, ശ്രീ ലളിതാസഹസ്രനാമത്തോടും കൂടി ശ്രീ സൗന്ദര്യലഹരി ഹോമം. 27ന് രാവിലെ ശ്രീഷോടശി മഹാകലശാഭിഷേകവും വിശേഷ ചൈത്ര നവരാത്രി മഹാ പൂജയോടുകൂടി നവരാത്രി ഉത്സവ സമാപിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |