SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.35 PM IST

ധർമ്മടത്ത് ക്യാപ്റ്റനെതിരെ പോര് തുടങ്ങി വി.പി അബ്ദുൾ റഷീദ്

Increase Font Size Decrease Font Size Print Page
abdul-rasheed

കാടാച്ചിറ :ധർമ്മടം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്നലെ മുഴപ്പിലങ്ങാട്ടെ ശ്രീകാന്ത് രക്തസാക്ഷി കുടീരത്തിൽ നിന്നാണ് ആരംഭിച്ചത്.ഇതിന് ശേഷം സമീപത്തെ വീടുകളിലെത്തിയും വോട്ടരെ കണ്ടു. തുടർന്ന് രക്തസാക്ഷികളായ കോട്ടത്ത് പീറ്റക്കണ്ടി പ്രഭാകരൻ സ്മൃതി കുടീരത്തിലും പെരളശ്ശേരി ഭാസ്‌കരൻ കുടീരത്തിലും മമ്പറം ചേരിക്കൽ ആയത്താൻ കുഞ്ഞിക്കണ്ണൻ സ്മൃതി കുടീരത്തിലും പുഷ്പാർച്ചന നടത്തി. നേതാക്കളായ എം.കെ.മോഹനൻ കെ.വി.ജയരാജൻ പുതുക്കുടി ശ്രീധരൻ, ജയറാം പൊതുവാച്ചേരി ,കെ.ഒ.സുരേന്ദ്രൻ, ഇ.ആർ.വിനോദ് ,എം.പി.താഹിർ ഹാജി, ഷക്കീർ മൗവഞ്ചേരി തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.

പിണറായി വിജയന്റെ അധികാര ഭ്രമത്തിനെതിരെയുള്ള വിധി എഴുത്താവും ഈ തെരഞ്ഞെടുപ്പ് .കേരളത്തെ ദുരിതക്കയത്തിൽ തള്ളിവിട്ടിരിക്കയാണ് ഇടതുഭരണം. കോൺഗ്രസ് ഭരണകാലം നടപ്പാക്കിയതിന്റെ നാലിലൊന്ന് നേട്ടം ഇപ്പോഴില്ല. പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും കുടുംബ സൊസൈറ്റിയാണ് ഇപ്പോൾ സി.പി.എം- വി.പി.അബ്ദുൾ റഷീദ് (ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി)

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.