
പാലക്കുന്ന് : അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം സിനിമ സീരിയൽ താരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ നിലവിളക്ക് കൊളുത്തി. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും മുൻ പ്രിൻസിപ്പലുമായ കെ.വി.കുമാരൻ, പി.പി.കുഞ്ഞികൃഷ്ണൻ എന്നിവരെ ആദരിച്ചു. ക്ഷേത്ര ഭരണസമിതി ട്രഷറർ പി. വി.ചിത്രഭാനു, പ്രിൻസിപ്പൽ എ.ദിനേശൻ, സ്കൂൾ പ്രിൻസിപ്പൽ എ.ദിനേശൻ, പി.ടി.എ പ്രസിഡന്റ് അഡ്വ.പി.സതീശൻ, വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, മദർ പി.ടി.എ പ്രസിഡന്റ് പി. വി.രജിന ,അംബിക ആർട്സ് കോളേജ് പ്രിൻസിപ്പൽ വി.പ്രേമലത, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.വി.രജിത എന്നിവർ പ്രസംഗിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |