SignIn
Kerala Kaumudi Online
Friday, 24 April 2026 5.34 PM IST

മട്ടന്നൂരിൽ മത്സരം കനക്കും

Increase Font Size Decrease Font Size Print Page
biju-elakkuzhi
ബിജു എളക്കുഴി

കണ്ണൂർ: ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് ഇടതുപക്ഷത്തിന്റെ അഭേദ്യകോട്ടകളിലൊന്നായ മട്ടന്നൂർ.
2021ൽ 60,963 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം കൊണ്ട് ഈ മണ്ഡലത്തെ ഇടതിന്റെ ഉറച്ച അടയാളമാക്കിയ കെ.കെ ശൈലജ ഇക്കുറി ഇവിടെ മത്സരിക്കുന്നില്ല. ആ ഒഴിവ് നികത്താൻ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് കളത്തിൽ.

എന്നാൽ ഇക്കുറി കോൺഗ്രസ് ഏറ്റെടുത്ത മണ്ഡലത്തിൽ അട്ടിമറിജയം തന്നെയാണ് ലക്ഷ്യമെന്ന് യു.ഡി.എഫ് ക്യാമ്പ് പറയുന്നു. മട്ടന്നൂരിൽ തുടർച്ചയായ നാലാമങ്കത്തിന് ഇറങ്ങുന്ന ബിജു ഏളക്കുഴിയിലൂടെ വോട്ട് വർദ്ധിപ്പിക്കലാണ് എൻ.ഡി.എ. ലക്ഷ്യം വയ്ക്കുന്നത്.

മട്ടന്നൂർ നഗരസഭയ്‌ക്കൊപ്പം കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മട്ടന്നൂർ അസംബ്ലി മണ്ഡലം. ഈ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും എൽ.ഡി.എഫ് ഭരണത്തിൻ കീഴിലാണ്. എന്നാൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് മുന്നറിയിപ്പ് നൽകി ഭൂരിപക്ഷം 3,034 ആയി കുത്തനെ ഇടിഞ്ഞു.

വി.കെ സനോജ്

മണ്ഡലത്തിൽ വേരുകളുള്ള മാലൂർ സ്വദേശിയും യുവജന കമ്മിഷൻ ചെയർമാനുമായ വി.കെ സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ സുപരിചിതനാണ്. ഇടത് സർക്കാർ കേരളമൊട്ടാകെ നടപ്പിലാക്കിയ ക്ഷേമവികസന പദ്ധതികളും ശൈലജ ഭരണകാലത്ത് മണ്ഡലത്തിൽ ആർജ്ജിച്ച നേട്ടങ്ങളും ഉയർത്തിപ്പിടിച്ചാണ് പ്രചാരണം. യു.ഡി.എഫ്. ഈ മണ്ഡലത്തിൽ ഇക്കുറി കടുത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

ചന്ദ്രൻ തില്ലങ്കേരി

കെ.പി.സി.സി. ജനറൽ സെക്രട്ടറിയും ഈ മണ്ഡലത്തിൽ ഒരിക്കൽ ഏറ്റുമുട്ടിയ പോരാളിയുമായ ചന്ദ്രൻ തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിയാണ്. കെ.എസ്.യു. ജില്ലാസംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി. സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി തുടങ്ങിയ പദവികളിലൂടെ കടന്നുവന്ന നേതാവാണ്. ഇടത് ഭരണത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

ബിജു ഏളക്കുഴി
2011 മുതൽ ഇതേ മണ്ഡലത്തിൽ നിരന്തരം മത്സരിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബിജു ഏളക്കുഴി.
ബി.ജെ.പി. കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റും മട്ടന്നൂർ നഗരസഭയിലെ ഏളക്കുഴി സ്വദേശിയുമായ ബിജു ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ക്ഷേമവികസന ദർശനങ്ങൾ വ്യക്തമാക്കിയും സംസ്ഥാനത്തെ വികസന വീഴ്ചകൾ ചൂണ്ടിക്കാട്ടിയുമാണ് പ്രചാരണം.


മണ്ഡലചിത്രം

2021

ആകെ വോട്ടർമാർ 190139
പോൾ ചെയ്തത് 155134
ശതമാനം 81.59

കെ.കെ.ശൈലജ (എൽ.ഡി.എഫ്) 96129
ഇല്ലിക്കൽ അഗസ്തി (യു.ഡി.എഫ്) 35166
ബിജു ഏളക്കുഴി (എൻ.ഡി.എ) 18223

ഭൂരിപക്ഷം: 60963


2024 ലോക്‌സഭ

എൽ.ഡി.എഫ്. ഭൂരിപക്ഷം: 3034

TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.