SignIn
Kerala Kaumudi Online
Wednesday, 24 June 2026 6.10 PM IST

നാടക പ്രവർത്തകരെ  ആദരിച്ചു

drama

പയ്യന്നൂർ: ലോക നാടകദിനത്തോടനുബന്ധിച്ച് ആപ്തയും പയ്യന്നൂർ കുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പിന്നരങ്ങിലെ നായകർ ചടങ്ങിൽ പയ്യന്നൂരിലെ വിവിധ കലാസമിതികളിലെ ഇരുപതോളം നാടക പ്രവർത്തകരെ ആദരിച്ചു.പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ആദര സമ്മേളനം ഉദ്ഘാടനം ചെയ്തു.. ഈ വർഷം വ്യത്യസ്ത മേഖലകളിൽ പുരസ്‌കാരങ്ങൾക്ക് അർഹരായ കെ.സി കൃഷ്ണൻ, സീത ശ്രീധരൻ, പി.യു.ബിന്ദു, രാജ് മോഹൻ നീലേശ്വരം എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.എം.ടി.അന്നൂർ ആദര ഭാഷണവും ഡോ.സി സന്തോഷ് അനുമോദന ഭാഷണവും നടത്തി. ആപ്ത രക്ഷാധികാരി പി.യു.രാജൻ അദ്ധ്യക്ഷത വഹിച്ചു. ശോഭ ബാലൻ മാണിയാട്ട്, കെ.പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ആപ്ത പ്രസിഡന്റ് എൻ.വി. രാഘവൻ സ്വാഗതവും കുറുന്തിൽ ഫൗണ്ടേഷൻ സെക്രട്ടറി പി.യു.ബാബു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL