
മാഹി:കേരളത്തിലെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച മാഹിയിലെ ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി ആക്ഷേപം.ഇവർക്ക് വോട്ട് രേഖപെടുത്താൻ ഒരു സംവിധാനവും നിലവിലില്ല. പോസ്റ്റൽ ബാലറ്റ് അപേക്ഷ മാഹിയിൽ സ്വീകരിക്കാത്തതാണ് ഇവർക്ക് വിനയായത്.
കേരളത്തിലും മാഹിക്കാരുടെ അപേക്ഷ സ്വീകരിക്കുന്നില്ല. ഈ കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് കേരളത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന മാഹിക്കാർക്ക് വോട്ട് ചെയ്യുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.പോളിംഗ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടവകാശമില്ലാത്തത് ഗുരുതരമായ തെറ്റാണെന്ന് ഇവർ പരിതപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |