കണ്ണൂർ: ഫുട്‌ബാൾ മേഖലയിൽ കരിയർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി 'ഇൻസൈഡ് ഫുട്‌ബാൾ' എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. 12ന് രാവിലെ 9 മുതൽ 4 വരെ കണ്ണൂർ റെയിൻബോ ഹോട്ടലിലാണ് പരിപാടി. ഫുട്‌ബാൾ മേഖലയിലെ വിവിധ തൊഴിൽ സാധ്യതകൾ, വളർച്ചാ മാർഗങ്ങൾ, ആവശ്യമായ യോഗ്യതകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. ഫുട്‌ബാൾ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ, പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, പരിക്കിനെ തുടർന്ന് ഫുട്‌ബാൾ കളി നിർത്തേണ്ടി വന്ന മുൻകാല താരങ്ങൾ തുടങ്ങിയവർക്കെല്ലാം പങ്കെടുക്കാവുന്നതാണ്. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 9995 577 658.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |