
ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 8 ന് ആരംഭിച്ച നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ മുതൽ വിവിധ പൂജകളും അനുഷ്ഠാന കർമങ്ങളും നടന്നു. ഉച്ചയ്ക്ക് ഉദുമ സംയുക്ത സത്സംഗസമിതിയുടെ സദ്ഗ്രന്ഥ പാരായണവും വൈകുന്നേരം കാസർകോട് ജഗദംബ ഭജനസമിതിയുടെ ഭജനയും ഉണ്ടായിരുന്നു. രാത്രി നൂറോളം പേർ അണിനിരക്കുന്ന ദൃശ്യവിസ്മയവും ലൈവ് മ്യൂസിക് ബാൻഡും ഉണ്ടായിരുന്നു. യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ തന്ത്രിവാര്യന്മാരെയും വിശിഷ്ട വ്യക്തികളെയും ആദരിച്ചു. ഇന്ന് പുലർച്ചെ മഹാഗണപതി ഹോമവും തുടർന്ന് വിവിധ അഭിഷേകങ്ങളും ബ്രഹ്മകലശം എഴുന്നള്ളിക്കലും കഴിഞ്ഞ് കുംഭേശകലശാഭിഷേകവും ബ്രഹ്മ കലശാഭിഷേകവും അവസോവപ്രോക്ഷണവും നടക്കും. ഉച്ചക്ക് 12ന് മഹാപൂജയ്ക്ക് ശേഷം പ്രസാദ വിതരണവും തുടർന്ന് സമൂഹ അന്നദാനവും.വൈകിട്ട് 6.30ന് ക്ഷേത്ര ഭജനസമിതിയുടെ ഭജന. തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്. തിടമ്പ് നൃത്തത്തിന് ശേഷം അകത്തെഴുന്നള്ളിക്കലോടെ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |