
2021ലെ 77.69 ശതമാനം കടന്നു; മട്ടന്നൂർ മുന്നിൽ
കണ്ണൂർ: ജില്ലയിൽ 78.60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി കണക്കുകൾ. രണ്ട് ബൂത്തുകളിൽ കൂടി പോളിംഗ് പൂർത്തിയാകാനുണ്ട്. മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധനയുണ്ടാകും.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.
നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം എന്ന ക്രമത്തിൽ:
പയ്യന്നൂർ 80.57% (78.96%)
കല്യാശ്ശേരി76.99 % (76.41%)
തളിപ്പറമ്പ്81.03% (80.94 %)
ഇരിക്കൂർ74.32% (75.63%)
അഴീക്കോട്77.71% (77.89 %)
കണ്ണൂർ 75.58% (74.94 %)
ധർമ്മടം81.44% (80.22 %)
തലശ്ശേരി76.33% (73.94 %)
കൂത്തുപറമ്പ്78.46% (78.15%)
മട്ടന്നൂർ82.24% (79.54%)
പേരാവൂർ79.10% (78.07%).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |