
കാസർകോട്: കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 79.03 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി കണക്കുകൾ. ഇന്നലെ രാത്രി ഒൻപതു വരെയുള്ള കണക്കാണിത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 79.7 പേരാണ് ഇക്കുറി ജില്ലയിൽ വോട്ട് ചെയ്തത്. മഞ്ചേശ്വരത്തെ മണ്ഡലത്തിലെ മൂന്നും തൃക്കരിപ്പൂരിലെ രണ്ടും ബൂത്തുകളിലെ കണക്കുകൾ ചേർത്ത് ഇന്ന് രാവിലെ പോളിംഗ് ശതമാനനിരക്ക് കൃത്യമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.
വൈകിട്ട് ആറു മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ ക്യൂ ഉണ്ടായിരുന്നു. ഇവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകി. പോളിംഗിന്റെ അന്തിമ കണക്ക് വരുമ്പോൾ ശതമാനത്തിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കും.
മഞ്ചേശ്വരം , തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണവും ഉയർന്നു. മഞ്ചേശ്വരത്ത് ബി ജെ പിയും തൃക്കരിപ്പൂരിൽ യു.ഡി.എഫുമാണ് ആരോപണവുമായി രംഗത്തുവന്നത്. ഉദുമയിൽ ക്യാമറ വെച്ച കണ്ണട പിടികൂടിയതും ചർച്ചയായി. കള്ളവോട്ടിനെ ചൊല്ലിയുള്ള നേരിയ സംഘർഷം മാത്രമാണ് ചില മണ്ഡലങ്ങളിൽ ഉണ്ടായത്. ഉദുമ, കാഞ്ഞങ്ങാട്, കാസർകോട് മണ്ഡലങ്ങളിൽ പോളിംഗ് ശാന്തമായിരുന്നു.
പോളിംഗ് ശതമാനം
മണ്ഡലം പോളിംഗ് ശതമാനം 2021ലെ പോളിംഗ്
മഞ്ചേശ്വരം 80.64 - 81.1
കാസർകോട് 79.61-74.5
ഉദുമ 78.06 -80.9
കാഞ്ഞങ്ങാട് 77.24 -79.3
തൃക്കരിപ്പൂർ 79.65 -82.4
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |