
മാഹി:കുട്ടികളുടെ ഭാവി മന്നേറ്റം ലക്ഷ്യമാക്കി, അബുദാബി മാഹി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ മാഹി മുനിസിപ്പാലിറ്റി, ന്യൂമാഹി, അഴിയൂർ, ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും രക്ഷിതാക്കൾക്കായി പേരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു.മാഹി ചാരിറ്റബിൽ ട്രസ്റ്റ് ചെയർമാൻ എൻജിനീയർ അബ്ദുൽ റഹിമാൻ സിജി അബുദാബി മാഹി വെൽഫയർ അസോസിയേഷന്റെ മാഹി ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സിജി സീനിയർ റിസോഴ്സ് പേഴ്സൺ എൻജിനീയർ അബ്ദുനസീർ ചടങ്ങിൽ സംബന്ധിച്ചു.
കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസിന് സിജി ട്രെയിനർ അബ്ദുൽ വഹാബ് നേതൃത്വം നൽകി. രക്ഷിതാക്കൾക്കായി ലൈഫ് ട്രെയിനർ ഷാഫി പാപ്പിനിശ്ശേരി ക്ലാസ് എടുത്തു.പി.പി.സഫീർ, ജ്വാഹർ മാസ്റ്റർ, വഹീദ റഫീഖ്, റഫീദ്ദ മജീദ്, എൻ.സലിം, സഹദ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |