
പിലിക്കോട് : ജില്ലാ പഞ്ചായത്തും സമഗ്രശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന വൈവിധ്യ പദ്ധതിയുടെ ഭാഗമായി ഗോത്ര കലാസംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ പാരമ്പര്യ നൃത്തങ്ങൾ, ഗോത്രഗാനങ്ങൾ, നാടോടി കലാരൂപങ്ങൾ, ഗോത്ര കവി സംഗമം എന്നിവ അവതരിപ്പിച്ചു.കൊടക്കാട് കദളിവനത്തിൽ നടന്ന ഗോത്രസംഗമം ജില്ലാതല ക്യാമ്പിൽ വിവിധ ബി.ആർ.സികളിൽ നിന്നും 50 ഓളം കുട്ടികൾ പങ്കെടുത്തു. വേങ്ങാപ്പാറ ഇ.എം.എസ് സ്മാരക വായനശാല ഓപ്പൺ ഓഡിറ്റോറിയത്തിൽ ഇ.പി രാജഗോപാലൻ ഗോത്ര സംഗമം ജില്ലാതല ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വി.എസ്.ബിജുരാജ് അദ്ധ്യക്ഷത വഹിച്ചു. ടി.പ്രകാശൻ, സനിൽ കുമാർ വെള്ളുവ,ടി.വി.ബാലകൃഷ്ണൻ,പി.പി. രമേശൻ മാസ്റ്റർ,ശശി പൊള്ളപ്പൊയിൽ,വി.വി.സുബ്രഹ്മണ്യൻ, ഷൈജു ബിരിക്കുളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |