
ഇരിട്ടി : സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ് എ.എൻ.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ജോയ് പടിയൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എം.വിനോദ്കുമാർ, ദേശീയ സമിതി അംഗങ്ങളായ പ്രദീപ് പ്രതിഭ, കെ.പി.ടി ജലീൽ, ഡോ.ജി.ശിവരാമകൃഷ്ണൻ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ആന്റണി പുളിയന്മാക്കൾ, എ.കെ.ഹസ്സൻ, പി.ആർ.അനീഷ്, വി.എം. നാരായണൻ എന്നിവർ പ്രസംഗിച്ചു.. ജനക്ഷേമ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.എ.കെ.ഹസ്സൻ (പ്രസിഡന്റ്), കെ.സുരേഷ് ബാബു, പി.ബെന്നി (വൈസ് പ്രസിഡന്റുമാർ) പി.ആർ.അനീഷ് (സെക്രട്ടറി) എം.എൻ. വത്സൻ (ജോ. സെക്രട്ടറി)
വി.എസ്.ജയൻ (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |