SignIn
Kerala Kaumudi Online
Thursday, 14 May 2026 2.55 AM IST

നഴ്സസ് വാരാഘോഷം സമാപിച്ചു

Increase Font Size Decrease Font Size Print Page
Add as a preferred source on Google
nursus-day

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം സമാപിച്ചു. സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി, മുൻസിപ്പൽ ചെയർപേഴ്‌സൺ ഷാഹിന സലീം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മെഹ്‌റുന്നീസ ഹമീദ്, ഡി.എം.ഒ. ഡോ.ബി. സന്തോഷ്. ഗവ.പ്രിൻസിപ്പാൾ കോളേജ് ഓഫ് നേഴ്സിംഗ് ശോഭ,രമണി , പി.രേവതി (ലക്ഷ്മി മേഘൻ കോളേജ് ഓഫ് നേഴ്സിംഗ്),കാസർകോട് ജനറൽ ഹോസ്പിറ്റൽ നേഴ്സിംഗ് സൂപ്രണ്ട് എ .ലത, ജനറൽ ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട് നിർമ്മല അഗസ്റ്റിൻ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി. പവിത്രൻ, ജോബി ജോർജ്ജ്, പ്രതിഭാ ദാസ്, വൈശാഖ്, എന്നിവർ സംസാരിച്ചു. ജില്ലാ നേഴ്സിംഗ് ഓഫീസർ മിനി ജോസഫ് സ്വാഗതവും നേഴ്‌സിംഗ് ഓഫീസർ പി.വി.അനീഷ് നന്ദിയും പറഞ്ഞു. സർവ്വീസിൽ നിന്ന് വിരമിച്ചവരെ ചടങ്ങിൽ ആദരിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL