പാനൂർ: സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗവും കർഷകസംഘം നേതാവുമായിരുന്ന സി.എസ് ബാബുവിന്റെ എട്ടാം ചരമവാർഷികം കടവത്തൂരിൽ ആചരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. എ.കെ സുരേഷ് സ്വാഗതം പറഞ്ഞു. വൈകിട്ട് കൊയില്യത്ത് സ്‌കൂൾ പരിസരം കേന്ദ്രീകരിച്ചു നടന്ന ബഹുജന പ്രകടനം കടവത്തൂർ ടൗണിൽ സമാപിച്ചു. അനുസ്മരണ പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. തൃപ്പങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി പി.കെ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ഏരിയ കമ്മിറ്റിയംഗങ്ങളായ എം.ടി.കെ ബാബു, ഒ.കെ വാസു എന്നിവർ സംസാരിച്ചു. വി.പി നാണു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |