പാനൂർ:രാസവളങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവ് നിയന്ത്രിച്ചു ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കേരള കർഷകസംഘം പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കടവത്തൂർ എ.വി ബാലൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം എം.സി പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.എം സപ്ന രക്തസാക്ഷി പ്രമേയവും പി. പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.ടി.കെ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.വി മാലതി, ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ വാസു, ജില്ലാ എക്സിക്യൂട്ടീവംഗം എം. മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കമല ശ്രീധരൻ, വി.പി നാണു, സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ മുകുന്ദൻ സ്വാഗതം പറഞ്ഞു. ഞായർ വൈകിട്ടോടെ സമ്മേളനം സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |