SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

അനുമോദനവും വനിതസംഗമവും

padma
അനുമോദനവും വനിത സംഗമവും വി.വി ഷാജി ഉദ്ഘാടനം ചെയ്യുന്നു

തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖ സംഘടിപ്പിച്ച എൻഡോവ്മെന്റ് വിതരണവും അനുമോദനവും വനിത സംഗമവും വിമുക്ത മിഷൻ തളിപ്പറമ്പ് കോഓർഡിനേറ്ററും അസിസ്റ്റൻഡ് എക്‌സൈസ് ഇൻസ്‌പെക്ടറുമായ വി.വി ഷാജി ഉദ്ഘാടനം ചെയ്തു. കെ.പി.എസ് തളിപ്പറമ്പ് ശാഖാ പ്രസിഡന്റ് പി. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വി.എസ് സംസ്ഥാന പ്രസിഡന്റ് ഗീത കൊമ്മേരി, നഗരസഭ കൗൺസിലർ കെ. രൂപേഷ്, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ, കെ.പി.എസ് താലൂക്ക് സെക്രട്ടറി കെ. രഞ്ജിത്ത്, കെ.പി.വി.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്യാമള ശശിധരൻ, താലൂക്ക് പ്രസിഡന്റ് എം. തങ്കമണി, യുവജന വിഭാഗം തളിപ്പറമ്പ് ശാഖ പ്രസിഡന്റ് പി സുജേഷ് എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി കെ. രമേശൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL