കണ്ണൂർ: ഭക്ഷ്യ - ജലജന്യ പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടി, മദ്രസ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പെടെ 1299 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. ജില്ലാ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ശുചിത്വ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡ്, ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. 637 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 527 അങ്കണവാടികൾ ഉൾപ്പെടെ 135 സ്ഥാപനങ്ങളിലായിരുന്നു ഭക്ഷ്യ ശുചിത്വ പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |