പയ്യന്നൂർ കോൺഗ്രസ് നേതാവും ജില്ലയിലെ രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരിക-സഹകരണ മേഖലയിൽ നിറ സാന്നിദ്ധ്യവുമായിരുന്ന എം. നാരായണൻകുട്ടിയുടെ ഒന്നാം ചരമവാർഷികം ബ്ലോക്ക് - മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ഗാന്ധി മന്ദിരത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. പ്രസിഡന്റ് കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എം.കെ രാജൻ, എ.പി നാരായണൻ, അഡ്വക്കറ്റ് ഡി.കെ ഗോപിനാഥ്, പി. ലളിത, അത്തായി പത്മിനി, എൻ. ഗംഗാധരൻ, കെ.പി മോഹനൻ, എം.ഇ ദാമോദരൻ നമ്പൂതിരി, വി.എം പീതാംബരൻ,പി.വി പ്രിയ, കെ.വി ഭാസ്കരൻ, ടി.വി പുഷ്പ, ജാനകി, പ്രശാന്ത് കോറോം പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം. നാരായണൻകുട്ടിയുടെ ഭവനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പ്രസിഡന്റ് പിലാക്കാൻ അശോകന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ എം.പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |