കരിവെള്ളൂർ: എന്റെ നഗരം, അപകട രഹിത നഗരം എന്ന മുദ്രാവാക്യവുമായി കരിവെള്ളൂർ മിഡ് ടൗൺ റോട്ടറി ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടി പൊലീസ് കേഡറ്റുകൾക്ക് സുരക്ഷാ വസ്ത്രങ്ങളും കുടയും വിതരണം ചെയ്യുന്ന പരിപാടി ചന്തേര പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ മനു ഉദ്ഘാടനം ചെയ്തു. റോട്ടറി ജില്ലാ പ്രയോറിറ്റി ചെയർമാൻ വി. ഉപേന്ദ്ര ഷേണായ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പ്രസിഡന്റ് അഡ്വ. പ്രകാശ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ലീന, റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.വി ശ്യാംകുമാർ, സ്‌കൂൾ ഹെഡ് മാസ്റ്റർ കെ.വി സുരേഷ്, പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ സംസാരിച്ചു. മിഡ് ടൗൺ റോട്ടറി സർവീസ് പ്രോജക്ട് ചെയർമാൻ മനോജ് പാലായി സ്വാഗതവും ജില്ലാ ചെയർമാൻ എസ്.വി വിനയകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |