SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

കൺവെൻഷനും യാത്രയയപ്പും

ngo
എൻ.ജി.ഒ അസോസിയേഷൻ പയ്യന്നൂർ ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.വി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കാലത്ത് തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാറിൽ സമ്മർദ്ദം ചെലുത്തുവാൻ കേരള എൻ.ജി.ഒ അസോസിയേഷൻ പയ്യന്നൂർ ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ഗാന്ധി മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.വി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ്. ഷെറിൻ അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് നിർവ്വഹിച്ചു. ജില്ല പ്രസിഡന്റ് കെ.വി മഹേഷ്, അഷ്റഫ് ഇരിവേരി, പി.വി വിനോദ്, അബ്ദുൾ കരീം, കെ.വി പ്രകാശ് ബാബു, യു. ശ്രീജിത്ത്, എം. മുസ്തഫ, കെ. മനോജ്കുമാർ, എ. കൽപ്പന, എം.കെ മധുസൂദനൻ, എ.കെ ഷിജിത്ത്, രാജേഷ് കുപ്ലേരി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL