കണ്ണൂർ: ഓണത്തോടനുബന്ധിച്ച് പയ്യന്നൂർ ഖാദി കേന്ദ്രം ഉത്പാദിപ്പിക്കുന്ന ഷർട്ടിന്റെയും മുണ്ടിന്റെയും കോമ്പോ, ഖാദി ഡ്യൂഒ വിപണിയിലെത്തി. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് കണ്ണൂർ പ്രൊജക്ട് സർക്കിൾ ഇറിഗേഷൻ ജൂനിയർ സൂപ്രണ്ട് പി.സി. റഫീക്കിന് നൽകി വിപണനോദ്ഘാടനം നിർവ്വഹിച്ചു.
ഖാദി മുണ്ടിന്റെ കരക്ക് യോജിച്ച ഷർട്ട് പീസുകൾ വേണമെന്ന ഉപഭോക്താക്കളുടെ വർഷങ്ങളോളമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമായി. പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ സ്വന്തം തറികളിൽ നെയ്‌തെടുത്ത കോമ്പോ സെറ്റ് 30 ശതമാനം വിലക്കഴിവിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിലെ ഓണം മേളയിൽ ലഭ്യമാണ്.
ചടങ്ങിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ പി. സുഭാഷ്, പ്രൊജക്ടട് ഓഫീസർ കെ. ജിഷ, അസിസ്റ്റന്റ് രജിസ്ട്രാർ കെ. അനിൽ, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ കെ.വി ഫാറൂഖ് എന്നിവർ സംബന്ധിച്ചു. മേള 25ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |