SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.52 AM IST

ലയൺസ് ഭാരവാഹി സ്ഥാനാരോഹണം

lions

കാഞ്ഞങ്ങാട്: അജാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനവും നടന്നു പ്രസിഡന്റ് സി.എം.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി. കെ.പി. സുരേഷ് ബാബു മുഖ്യാതിഥിയായി.. എം.കെ സുബോധ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി വി. വേണുഗോപാൽ സ്ഥാനാരോഹണത്തിനും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും നേതൃത്വം നൽകി. മധുസൂദനൻ , ബിന്ദു രഘുനാഥ്, എം.എ.നാസർ, കെ.വി.സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു. അഷറഫ് എം.ബി.മൂസ സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനം നിർവഹിച്ചു. നാരായണൻ മൂത്തൽ, എം.ഹമീദ് ഹാജി, ഗഫൂർ ഷാഫി, ശിഹാബ് കൊത്തിക്കൽ, ദീപക് ജയറാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടന്നു. സി എം.കുഞ്ഞബ്ദുള്ള (പ്രസിഡന്റ്) , ഗഫൂർ ഷാഫി (സെക്ര) ഇല്യാസ് (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികളായി ചുമതലയേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL