
കാസർകോട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് കാസർകോട് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ആദ്യ വില്പന ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്വീകരിച്ചു. പയ്യന്നൂർ ഖാദി കേന്ദ്രം ഡയരക്ടർ കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കാസർകോട് പ്രൊജക്ട് ഓഫീസർ ഷോളി ദേവസ്യ സ്വാഗതവും ടി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. സുരേഷ് പെരിയങ്ങാനം, പി.വി. ബീന തുടങ്ങിയവർ പങ്കെടുത്തു.ആഗസ്ത് മുതൽ ഏഴ് വരെ കളക്ടറേറ്റ് കോമ്പൗണ്ടിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ ഓണം പ്രമാണിച്ച് ആഗസ്ത് 25 വരെ ഖാദി ഉൽപ്പന്നങ്ങൾക്ക് 30ശതമാനം റിബേറ്റ് അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |