SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.52 AM IST

അഴീക്കൽ സിൽക്കിൽ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം; സെപ്തംബറിൽ പ്രവർത്തനം തുടങ്ങും

silks

അഴീക്കൽ: കാലാവധി പിന്നിട്ടതും അപകടത്തിൽ തകർന്നതുമായ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർ.വി.എസ്.എഫ്) കേന്ദ്രം അഴീക്കൽ കപ്പൽ പൊളിശാലയിൽ സെപ്തംബറിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനുമതികൾ ലഭിച്ചുകഴിഞ്ഞു.

വാഹനങ്ങൾ പൊളിക്കാനുള്ള യന്ത്രസാമഗ്രികൾ കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. ഇതിനകം തന്നെ കാലപ്പഴക്കം ചെന്നതും അപകടത്തിൽപ്പെട്ടതുമായ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ നീണ്ട നിര പൊളിശാലയിൽ എത്തിക്കഴിഞ്ഞു.

പഴയ വാഹനം കൈമാറുന്നവർക്ക് പുതിയ വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ 4 മുതൽ 6 ശതമാനം വരെ സ്‌ക്രാപ്പ് മൂല്യമായി ലഭിക്കും.
ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുന്ന സ്വകാര്യ (നോൺട്രാൻസ്‌പോർട്ട്) വാഹന ഉടമകൾക്ക് റോഡ് നികുതിയിൽ 25 ശതമാനം വരെ സംസ്ഥാന സർക്കാർ ഇളവ് നൽകും.
വാണിജ്യ (ട്രാൻസ്‌പോർട്ട്) വാഹനങ്ങൾക്ക് ഈ ഇളവ് 15 ശതമാനം വരെയാണ്.
സി.ഒ.ഡി ഹാജരാക്കുന്നവർക്ക് മോഡൽ അനുസരിച്ച് പ്രത്യേക വിലക്കിഴിവുകൾ പല വാഹന നിർമാതാക്കളും അനുവദിക്കുന്നുണ്ട്.

നടപടിക്രമം ഇങ്ങനെ

വാഹന ഉടമകൾ നേരിട്ട് എത്തിക്കുന്ന വാഹനങ്ങളാണ് സിൽക്കിൽ പൊളിച്ചുനീക്കുന്നത്

വാഹനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ചാണ് വില നിശ്ചയിക്കുന്നത്.

റോഡ് ടാക്സ്, ആർ.സി എന്നിവ പ്രാബല്യത്തിലുള്ള വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സി.ഒ.ഡി)

 പുതിയ വാഹനം വാങ്ങുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് ആർ.വി.എസ്.എഫ് കേന്ദ്രങ്ങൾ വഴി വിവിധ ഇളവുകൾ ലഭിക്കും.

നാലു ജില്ലകളിൽ നിന്നും വാഹനങ്ങൾ

കണ്ണൂർ,കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ നിന്നുള്ള വാഹനങ്ങളാണ് ഇവിടെ നിന്നും പൊളിക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL