കണ്ണൂർ: ഗവൺമെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, മോഡൽ ഗവൺമെന്റ് യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ ശാസ്ത്രവായനാ പദ്ധതിക്ക് തുടക്കമായി. കണ്ണൂർ എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയും ഹാപ്പിനസ് ഫൗണ്ടേഷനുമാണ് ശാസ്ത്രമാസികകളും പുസ്തകങ്ങളും വിതരണം ചെയ്യുന്നത്. ടി.ടി.ഐയിലെ രണ്ട് ക്ലാസ് മുറികളിൽ യൂറിക്കാ, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവയും യു.പി വിഭാഗത്തിൽ പത്ത് ക്ലാസ് മുറികളിൽ യൂറിക്കായുമാണ് വിതരണം ചെയ്യുന്നത്. ടി.ടി.ഐയിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ഇ. ബീന ശാസ്ത്രവായന പദ്ധതി ഉദ്ഘാടനം ചെയ്ത് മാസികകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾ മാസികകൾ ഏറ്റുവാങ്ങി. പ്രധാനദ്ധ്യാപിക രേഖ കാക്കാടി അദ്ധ്യക്ഷയായി. ലൈബ്രറി സെക്രട്ടറി പി.കെ ബൈജു പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് എ. ഇസ്മത്തുള്ള, ലൈബ്രറി കൗൺസിൽ മേഖലാ പ്രസിഡന്റ് ഇ.കെ സിറാജ്, കെ.വി അഞ്ജന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |