തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ദിനേനയെന്നോണം നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുക, ഡോക്ടർമാരടക്കം ഒഴിവുള്ള തസ്തികൾ നികത്തുക, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം വിപുലീകരിക്കുവാൻ ഫണ്ട് അനുവദിക്കുക, ഒഴിവുള്ള തസ്തികകൾ നികത്തുക, ഇളമ്പച്ചി ഹോമിയോ ഡിസ്‌പെൻസറിക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുവാൻ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സന്ദീപ് വാര്യർ എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് നിവേദനം നൽകി. യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.കെ രാജേന്ദ്രൻ, വി.കെ ബാവ, അഡ്വ. എം.ടി.പി.എ ഖരീം, വി.എം ശ്രീധരൻ, ടി.പി അഹമ്മദ് ഹാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ് നജീബ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |