കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വതന്ത്ര കർഷക സംഘം കാസർകോട് ജില്ലാ സംഗമം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബൂബക്കർ ഹാജി എടനീർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി സി.പി ജോൺ മുഖ്യാതിഥിയായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. വനിതാ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് റോഷ്നി ഖലീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ അബ്ദുള്ള കുഞ്ഞി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ഷാഫി, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, മൂളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതവും സെക്രട്ടറി എ.കെ ജലീൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |