കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. 53 വിദ്യാർത്ഥികളെയാണ് ആദരിച്ചത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.പി സുരേഷ് ബാബു മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് പി. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഫാത്തിമത്ത് നൗഷിബ, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് കെ.വി സജിത, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് രാജേഷ് ഒൾനാടിയൻ, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എൻ. സദാശിവൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. രമ്യ, എം. ഇബ്രാഹിം, ബിസ്മിത സലിം സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ.വി സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് പി. സംഗീത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |