SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.37 PM IST

സംഘാടകസമിതി രൂപീകരണ യോഗം

vyapari
സംഘാടകസമിതി രൂപീകരണ യോഗം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു ഉദ്ഘാടനം ചെയ്യുന്നു

ഏഴിലോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ സമ്മേളനം സംഘാടകസമിതി രൂപീകരണ യോഗം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. അമ്പു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കെ തമ്പാൻ സ്വാഗതം പറഞ്ഞു. കെ.വി ഉണ്ണികൃഷ്ണൻ, ടി.സി വിൽസൺ, ജ്യോതിഷ്, പി.കെ. ഭാസ്‌കരൻ, യു. ഭാസ്‌കരൻ, കെ.കെ ദാമോദരൻ, കെ.സി രഘുനാഥ്, വിജയൻ അടുക്കാടൻ എന്നിവർ സംസാരിച്ചു. സെപ്തംബർ 6 ന് കുഞ്ഞിമംഗലം സെൻട്രൽ യു.പി.സ്‌കൂളിൽ വച്ച് ഏരിയ സമ്മേളനം നടക്കും. സംഘാടക സമിതി ചെയർമാനായി കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെയും, ജനറൽ കൺവീനറായി പോള രാജനെയും തിരഞ്ഞെടുത്തു. 251 അംഗങ്ങൾ അടങ്ങിയ ജനറൽ കമ്മിറ്റിക്കും 51 അംഗങ്ങൾ അടങ്ങിയ എക്സിക്ക്യൂട്ടിവ് കമ്മിറ്റിക്കും രൂപംനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SAMITHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL