കാഞ്ഞങ്ങാട്: ദേശീയ സമ്പാദ്യ പദ്ധതിയിൽ പുതിയ ഏജന്റുമാരെ നിയമിക്കണമെന്നും പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.സി ശോഭന അദ്ധ്യക്ഷത വഹിച്ചു. പി.വി. ശരത്, കെ. ഹരി എന്നിവർ സംസാരിച്ചു. ഒ. ശോഭന, എം.ജെ ഭാമിനി, വി.വി ശാന്ത, ടി. സിന്ധു, പി. ശോഭ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. ജാനകി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എൻ.സി. ശോഭന (പ്രസിഡന്റ്), വി.വി ശാന്ത, പി. ശോഭ (വൈസ് പ്രസിഡന്റുമാർ), എം. ജാനകി (സെക്രട്ടറി), ടി. സിന്ധു, ഒ. ശോഭന (ജോയിന്റ് സെക്രട്ടറിമാർ), കെ. ഭാമിനി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |