കരുനാഗപ്പള്ളി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ബോയ്സ് ജീവതാളം വേദിയിൽ സെമിനാർ സംഘടിപ്പിച്ചു. ആഗോള മുതലാളിത്തവും ഇടതുപക്ഷവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സികുട്ടിയമ്മ മോഡറേറ്ററായി. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു, മുൻമന്ത്രി ഷിബു ബേബിജോൺ, സി.എം.പി. നേതാവ് സി.പി.ജോൺ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത, എസ്. സുദേവൻ, എസ്.ജയമോഹൻ, എസ്.ഹരിലാൽ, ടി. മനോഹരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |