SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.16 AM IST

കാട്ടുപന്നി വീട്ടിൽ കയറി ആക്രമിച്ചു, 10 വയസുകാരിക്ക് പരിക്ക്

t
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആസ്മി സുൽത്താന


കുളത്തുപ്പുഴ: അഞ്ചൽ റേഞ്ചിലെ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്കു വന്ന കാട്ടു പന്നി, വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ പത്തു വയസുകാരിക്ക് പരിക്ക്. അയ്യൻപിള്ള വളവിൽ പോങ്ങുംമുകളിൽ വീട്ടിൽ അഹമ്മദ് കബീറിന്റെ മകൾ ആസ്മി സുൽത്താനയെ ആണ് പന്നി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർക്കൊപ്പം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കവേയാണ് കാട്ടുപ്പന്നിക്കൂട്ടം വീടിനു മുന്നിലെത്തിയത്. ഇതിൽ ഒറ്റയാൻ ഇനത്തിൽപ്പെടുന്ന പന്നി വീട്ടിലേക്ക് കുതിച്ചു കയറി. എല്ലാവരും മുറികളിലേക്ക് രക്ഷപ്പെട്ടെങ്കിലും ആസ്മിക്ക് മാറാൻ കഴിഞ്ഞില്ല. തുടർന്ന് പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുകയും വീട്ടുപകരണങ്ങൾക്ക് ഉൾപ്പെടെ നാശം വരുത്തുകയും ചെയ്തിട്ടാണ് കാട്ടുപന്നി തിരിച്ചിറങ്ങിയത്. കാലിനു ഗുരുതര പരിക്കേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാറിന്റെ നിർദ്ദേശപ്രകാരം കളംകുന്ന് സെക്ഷൻ വനപാലകരായ എസ്.എഫ്‌.ഒ ഉല്ലാസ്, ബി.എഫ്.ഒ രാജേഷ്, റിസർവ് ഫോറസ്റ്റ് വാച്ചർ അനൂപ് ഭാസ്കർ, രവികുമാർ എന്നിവർ വീട്ടിലെത്തി. ചികിത്സചിലവ് അടക്കമുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു.. പ്രേദേശത്ത് വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL