കൊല്ലം: ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളും ഫാത്തിമ മാതാ നാഷണൽ കോളേജും സംയുക്തമായി 'എന്റെ വീട് ലഹരി വിമുക്തമാണ്' എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടി കൊല്ലം സിറ്റി അഡിഷണൽ എസ്.പി എൻ.ജീജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സക്കറിയ, എൻ.സി.സി ഓഫീസർമാരായ സുധീഷ്, ഷിബു ജർമൻ, സിജോ, ജിനേഷ്, എസ്.പി.സി കമ്മ്യുണിറ്റി പൊലീസ് ഓഫീസർമാരായ പ്രവീൺ ജോസഫ്, ജോണി, ചൈൽഡ് ആൻഡ് പൊലീസ് കോ ഓർഡിനേറ്റർ ബിനു എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. എന്റെ വീട് ലഹരി വിമുക്തമാണെന്ന് എഴുതിയ സ്റ്റിക്കർ വീടുകളിൽ പതിപ്പിക്കുന്നതിനായി കുട്ടികൾക്ക് വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
