കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 71-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് 29ന് നടക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിലാണ് ക്യാമ്പ്. കിഴക്കനേല ജീവനം ആയുർവേദ നഴ്സിംഗ് ഹോം കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.വിഷ്ണു ഉദ്ഘാടനം ചെയ്യും. അരവിന്ദ് കണ്ണാശുപത്രിയിൽ പോകാനുള്ള തയാറെടുപ്പോടെ എത്തണം. ഹൃദയസംബന്ധ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓപ്പറേഷൻ കഴിഞ്ഞവരുടെ തുടർ ചികിത്സയും ഉണ്ടാകുമെന്ന് സമുദ്രതീരം ചെയർമാൻ എം.റുവൽസിംഗ് അറിയിച്ചു. ഫോൺ: 9446909911, 6235100020.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |