SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.03 PM IST

പ്രതികൾക്ക് തടവും പിഴയും

Increase Font Size Decrease Font Size Print Page
court
തടവ്

പുത്തൂർ: വീടുകയറി ആക്രമിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ആറുവർഷവും ഒരുമാസവും തടവും 22000 രൂപ പിഴയും. തേവലപ്പുറം വടക്കേക്കര പുത്തൻവീട്ടിൽ ശ്രീജിത്ത് (44), എഴുകോൺ ഇരുമ്പനങ്ങാട് ചെപ്പള്ളിയിൽ വീട്ടിൽ ദിനേശ് (43), തേവലപ്പുറം വടക്കേക്കര പുത്തൻവീട്ടിൽ ശ്രീകാന്ത് (48) എന്നിവരെയാണ് കൊട്ടാരക്കര അസി.സെഷൻസ് ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്. തേവലപ്പുറം മൂന്ന് മൂർത്തി ക്ഷേത്രത്തിന് സമീപം കാർത്തിക മന്ദിരത്തിൽ കലേഷിനെയാണ് (44) ആക്രമിച്ചത്. ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് 2020ലാണ് സംഭവം. പുത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. വെളിയം.കെ.ഷാജി ഹാജരായി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ