
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ തൊഴിലാളികളും കെ.ടി.യു.സി.യുടെ മുഴുവൻ തൊഴിലാളികളും ഭവന സന്ദർശനം നടത്താൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് ഉദ്ഘാടനം ചെയ്തു. റഹീം പത്തനംതിട്ട അദ്ധ്യക്ഷനായി. അരിനല്ലൂർ ജോസ്, കൊട്ടുകാട് നാസർ, തോപ്പിൽ അനിൽകുമാർ, ജോയി തോമസ് ഓടനാവട്ടം, തൊടുപുഴ വില്യം, കരമന ഷാജഹാൻ, വർക്കല നിസാർ, പ്രാക്കുളം ഗോപാലകൃഷ്ണൻ, ആശ്രാമം ഷറഫുദ്ദീൻ, പുത്തൂർ വർഗീസ്, ചന്ദനത്തോപ്പ് നിസാമുദ്ദീൻ, ബാദുഷ, അയത്തിൽ യഹിയ, കെ.മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |