
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മിഷനിംഗ് ജില്ലയിൽ പൂർത്തിയായി. സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്ത ശേഷം കൺട്രോൾ യൂണിറ്റുകൾ ടാഗുകൾ ഉപയോഗിച്ച് സീൽചെയ്തു. ഓരോ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളിൽ വരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു കമ്മിഷനിംഗ്. ജില്ലയിലെ 2256 പോളിംഗ് സ്റ്റേഷനുകളിലേക്കായി റിസർവ് അടക്കം 2698 ബാലറ്റ് യൂണിറ്റുകളും 2691 കൺട്രോൾ യൂണിറ്റുകളും 2920 വി.വി.പാറ്റ് മെഷീനുകളുമാണ് തയ്യാറാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |